ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

കുമ്പളയിൽ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ മാനേജർക്ക് നേരെ ആക്രമണം



കാസർകോട്: സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ അതിക്രമിച്ചു കയറിയ മുന്‍ ജീവനക്കാരനും സഹോദരനും ചേര്‍ന്ന്‌ മാനേജരെ ഹെല്‍മറ്റ്‌ കൊണ്ട്‌ അടിച്ചു പരിക്കേല്‍പ്പിച്ചതായി പരാതി. പരിക്കേറ്റ കുമ്പളയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ മാനേജറും വിദ്യാനഗര്‍, പന്നിപ്പാറ സ്വദേശിയുമായ ജീവ(33)നെ കുമ്പള ജില്ലാ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകുന്നേരമാണ്‌ സംഭവം. താന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ മുന്‍ ജീവനക്കാരനായ യുവാവും സഹോദരനുമാണ്‌, അക്രമിച്ചതെന്നു ജീവന്‍ പറഞ്ഞു. സ്വന്തം ഇഷ്‌ടപ്രകാരമാണ്‌ ഇയാള്‍ ജോലി ഒഴിഞ്ഞതെന്നും അതിനു ശേഷം നടത്തിയ പരിശോധനയില്‍ ക്രമക്കേട്‌ നടന്നതായി കണ്ടെത്തിയെന്നും ജീവന്‍ പറഞ്ഞു. ഇതേക്കുറിച്ച്‌ ആരാഞ്ഞ വിരോധത്തിലാണ്‌ സഹോദരനൊപ്പമെത്തി അക്രമിച്ചതെന്നു പരാതിപ്പെട്ടു. ഓഫീസിലെ ഫര്‍ണ്ണീച്ചറുകള്‍ നശിപ്പിച്ചതായി കൂട്ടിച്ചേര്‍ത്തു.

അഭിപ്രായങ്ങള്‍