തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്‌കൂള്‍ കെട്ടിടത്തിൻ്റെ മേല്‍ക്കൂര തകര്‍ന്നുവീണു. അട്ടക്കുളങ്ങര ഗവ. സെന്‍ട്രല്‍ ഹൈസ്‌കൂള്‍ വളപ്പിലെ സമഗ്ര ശിക്ഷാ കേരളയുടെ ഓഫീസ് മുറിയാണ് തകര്‍ന്നത്. കുട്ടികളും അധ്യാപകരും ഇറങ്ങിയശേഷം വൈകീട്ട് ആറുമണിയോടെയാണ് അപകടം. അതിനാല്‍ ആളപായമുണ്ടായില്ല. സംഭവത്തില്‍ വിദ്യാഭ്യാസ മന്ത്രി റിപ്പോര്‍ട്ട് തേടി.
എസ്എസ്എയുടെ ഓഫീസ് പ്രവര്‍ത്തിച്ചിരുന്ന കെട്ടിടമാണ് ഇതെന്ന് അധികൃതര്‍ പറയുന്നു. കെട്ടിടത്തിന്റെ ഒരു ഭാഗം പൂര്‍ണമായും ഇളകി മേല്‍ക്കൂര തകര്‍ന്ന് വീണ നിലയിലാണ്. നഗരസഭാ അധികൃതരും ഫയര്‍ഫോഴ്‌സും ഉള്‍പ്പെടെ സ്ഥലത്തെത്തിയിട്ടുണ്ട്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ