ജോർഹട്ട് (അസം): അസമിലെ ജോർഹട്ട് വ്യോമസേനാ താവളത്തിൽ ഇന്ത്യൻ വ്യോമസേനയുടെ (ഐഎഎഫ്) എഎൻ-32 വിമാനം തകർന്നുവീണു. ശനിയാഴ്ച വിമാനം ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. പൈലറ്റ് മരിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.
തകർന്നുവീണയുടൻ തന്നെ വിമാനത്തിന് തീപിടിച്ചതായാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
വ്യോമസേനാ താവളത്തിന്റെ പരിധിക്ക് ഉള്ളിൽ തന്നെയാണ് വിമാനം പതിച്ചത്. അപകടമുണ്ടായ ഉടൻ തന്നെ സ്ഥലത്തെത്തിയ അടിയന്തര രക്ഷാപ്രവർത്തകരും ഫയർഫോഴ്സ് സംഘവും ചേർന്ന് തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ