കൊച്ചി:തിരുവനന്തപുരത്ത് ഇ.ഡി ഉദ്യോഗസ്ഥർക്ക് നേരെയുണ്ടായ ആക്രമണത്തിൽ സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് അഭിഭാഷകൻ നൽകിയ ഹരജിയിലാണ് നടപടി. പിണറായി വിജയന്റെ വീട്ടിലെ റെയ്ഡിന് പിന്നാലെയായിരുന്നു ഇഡി ഉദ്യോഗസ്ഥർക്കെതിരെയുള്ള ആക്രമണം.ഹരജി രണ്ടാഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും.
ഇഡി ഉദ്യോഗസ്ഥർകർക്കെതിരെയുള്ള ആക്രമണം ഫെഡറലിസത്തിന് എതിരാണ്. കേസ് സിബിഐക്ക് കൈമാറണം എന്ന് ആവശ്യപ്പെട്ടാണ് കണ്ണൂർ സ്വദേശിയായ അഭിഭാഷകൻ ഹൈക്കോടതിയെ സമീപിച്ചത്. ഇഡി ഉദ്യോഗസ്ഥർക്ക് നേരെ ഉണ്ടായ ആക്രമണം, സംഭവത്തിലെ അറസ്റ്റ് വിവരങ്ങൾ എന്നിവ സംബന്ധിച്ചുള്ള റിപ്പോർട്ട് രണ്ടാഴ്ചക്കകം ഹാജരാക്കണമെന്നാണ് ഹൈക്കോടതി നിർദേശം.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ