ന്യൂഡല്‍ഹി: പ്രതിപക്ഷ കക്ഷികളുടെ കൂട്ടായ്മയായ ഇന്‍ഡ്യ സഖ്യത്തിന്റെ യോഗം ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് ഡല്‍ഹിയില്‍ ചേരും. സഖ്യത്തിന്റെ ഭാവി എന്താകും എന്നതടക്കമുള്ള കാര്യങ്ങള്‍ ഇന്നറിയാം. കോണ്‍ഗ്രസ് വിളിച്ച യോഗത്തില്‍ എത്ര പാര്‍ട്ടികള്‍ എത്തുമെന്നും യോഗത്തില്‍ എന്ത് തീരുമാനം ഉണ്ടാകും എന്നതും സഖ്യത്തിന്റെ കെട്ടുറപ്പുള്ള പോക്കില്‍ നിര്‍ണായകമാകും. 23 പാര്‍ട്ടികള്‍ പങ്കെടുക്കുമെന്നാണ് എഐസിസി വക്താവ് ജയറാം രമേശ് അറിയിച്ചത്. കോണ്‍ഗ്രസിനെതിരേ വലിയ അതൃപ്തി സഖ്യ കക്ഷികള്‍ക്കിടയില്‍ ഉടലെടുത്ത പശ്ചാത്തലത്തിലാണ് ഇന്നത്തെ യോഗം ശ്രദ്ധേയമാകുന്നത്. ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് ഡല്‍ഹി കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബിലാണ് യോഗം. രാജ്യത്തെ ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യം ചര്‍ച്ച ചെയ്യുക, ബിജെപിക്കെതിരായ പോരാട്ടം ശക്തിപ്പെടുത്തുക എന്നതാണ് യോഗത്തിന്റെ പൊതുവായ അജണ്ട.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ