മുളിയാർ സംസ്ഥാന സർക്കാറിന്റെ നൂറു ദിനകർമ പരിപാടിയുടെ ഭാഗമായികാട്ട് പന്നി നിർമ്മാർജനത്തിന്റെ ഭാഗമായി മുളിയാർ പഞ്ചായത്തിലെ മളിക്കാലിൽ രാത്രികാല നിരീക്ഷണത്തിനിടയിൽ ഷൂട്ടർ ബി.അബ്ദുൾ ഗഫൂറിന്റെ നേതൃത്വത്തിലുള്ള സ്പെഷ്യൽ ടീം കാട്ട് പന്നിയെ വെടിവെച്ച് കൊന്നു. തുടർന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ മുളിയാർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി മുഹമ്മദ് കുഞ്ഞി,കാസർഗോഡ് റെയ്ഞ്ച് ഫോറസ്റ്റ് ഓഫിസർ വിനോദ് കുമാർ , ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ (ആർ ആർ ട്ടി ) എൻ.വി. സത്യൻ, സെക്ഷൻ ഫോറസ് ഓഫിസർകെ.എ ബാബു, അബുല്ല കുഞ്ഞി കുളത്തൂർ, പൊതുപ്രവർത്തകൻ മസൂദ് ബോവിക്കാനം, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാർ, ആർ, ആർട്ടി അംഗങ്ങൾ എന്നിവർ സ്ഥലത്ത് എത്തി. കർഷകർ കാട്ട് പന്നികളെ കണ്ടാൽ ഉടൻ വിവരം നല്കണമെന്ന്ഷൂട്ടർ ബി.അബ്ദുൾ ഗഫൂർ പറഞ്ഞു. നടപടി ക്രമങ്ങൾ പൂർത്തിയാക്കി ശാസ്ത്രീയമായി സംസ്കരിച്ചു
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ