തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് ഒന്നര വയസ്സുകാരനെ കൊലപ്പെടുത്തിയതിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ചീഫ് ജസ്റ്റിസിന്‍റെ ബെഞ്ച് കേസ് പരിഗണിക്കും. പൊലീസ് മേധാവിക്കും വനിതാ ശിശുവികസന വകുപ്പിനും കോടതി നോട്ടീസ് അയച്ചു.
മെയ് 26നായിരുന്നു കൊലപാതകം. കരിക്കുഴിയിൽ വാടകയ്ക്ക് താമസിക്കുന്ന അഖിലയുടെ മകൻ അർഷിദ് ആണ് രണ്ടാനച്ഛന്‍റെ ക്രൂരമർദനമേറ്റ് കൊല്ലപ്പെട്ടത്. ഇയാൾ, സ്ഥിരമായി കുട്ടിയെ മർദിക്കാറുണ്ടെന്നും അമ്മ കുഞ്ഞിനെ നോക്കാറില്ലെന്നും ബന്ധുക്കൾ പൊലീസിനെ അറിയിക്കുകയും ചെയ്തിരുന്നു. കൊലപാതകത്തിൽ ഒന്നാം പ്രതിയായ അഷ്കറിന്മേൽ എസ് സി/ എസ്ടി വകുപ്പുകളും ചുമത്തിയിരുന്നു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ