തിരുവനന്തപുരം: കാലവര്‍ഷം എത്തിയതോടെ സംസ്ഥാനത്ത് മഴ കനക്കുകയാണ്. ഇന്ന് എട്ട് ജില്ലകളില്‍ അതിശക്തമായ മഴ സാധ്യത പ്രവചിക്കുന്നതുകൊണ്ട് ഓറഞ്ച് അലേര്‍ട്ട് നല്‍കിയിട്ടുണ്ട്. മറ്റു ജില്ലകളിലെല്ലാം യെല്ലോ അലേര്‍ട്ടായിരിക്കും. എറണാകുളം ,തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ