തിരുവനന്തപുരം: മൂന്ന് ദിവസം വൈകി കാലവര്‍ഷം കേരള തീരത്തെത്തി. വരും ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ മഴ ശക്തമാകുമെന്ന് കേന്ദ്ര കലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. സാധാരണയായി ജൂണ്‍ 1-നാണ് കേരളത്തില്‍ കാലവര്‍ഷം ആരംഭിക്കാറുള്ളത്. എന്നാല്‍ ഇത്തവണ സാധാരണയെക്കാള്‍ 3 ദിവസം വൈകിയാണ് കാലവര്‍ഷം ഔദ്യോഗികമായി എത്തിയത്.
തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം തെക്കുപടിഞ്ഞാറന്‍-തെക്കുകിഴക്കന്‍ അറബിക്കടലിന്റെ ബാക്കി ഭാഗങ്ങളിലേക്കും, മധ്യ അറബിക്കടലിന്റെ ചില ഭാഗങ്ങളിലേക്കും, ലക്ഷദ്വീപ് മുഴുവനായും, കേരളം, മാഹി എന്നിവിടങ്ങളിലേക്കും വ്യാപിച്ചു. കര്‍ണാടക , തമിഴ്നാട് എന്നിവടങ്ങളിലെ ചില ഭാഗങ്ങളിലേക്കും, കന്യാകുമാരി മേഖലയുടെ ബാക്കി ഭാഗങ്ങളിലും, ബംഗാള്‍ ഉള്‍ക്കടലിന്റെ തെക്ക്, തെക്കുപടിഞ്ഞാറ്, മധ്യ, വടക്കുകിഴക്കന്‍ ഭാഗങ്ങളിലേക്കും കാലവര്‍ഷം എത്തി.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ