ന്യൂഡല്‍ഹി: പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയത്തിനും ഉത്തരക്കടലാസ് പകര്‍പ്പ് ലഭിക്കുന്നതിനുമായി അപേക്ഷ സമര്‍പ്പിക്കാനുള്ള സമയപരിധി സിബിഎസ്ഇ നീട്ടി. ഇന്ന് അവസാനിക്കാനിരുന്ന അപേക്ഷാ കാലാവധി നാളെ അര്‍ധരാത്രിവരെ ദീര്‍ഘിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു. പരീക്ഷാഫല പ്രസിദ്ധീകരണത്തിന് പിന്നാലെ പുനര്‍മൂല്യനിര്‍ണയവുമായി ബന്ധപ്പെട്ട നടപടികളില്‍ നിരവധി വിദ്യാര്‍ഥികള്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇതിനിടെ സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ സാങ്കേതിക തടസ്സങ്ങള്‍ ഉണ്ടായിരുന്നു. ഇതുമൂലം അപേക്ഷ സമര്‍പ്പിക്കാന്‍ ബുദ്ധിമുട്ട് നേരിട്ട വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ സമയം അനുവദിക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. വിദ്യാര്‍ഥികളില്‍ നിന്നുള്ള അഭ്യര്‍ഥനകളും സാങ്കേതിക പ്രശ്‌നങ്ങളും പരിഗണിച്ചാണ് സമയപരിധി നീട്ടിയതെന്ന് സിബിഎസ്ഇ വ്യക്തമാക്കി. വെബ്‌സൈറ്റുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്‌നങ്ങളുടെ കാരണം പരിശോധിച്ചുവരുകയാണെന്നും അധികൃതര്‍ അറിയിച്ചു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ