കൊച്ചി: സിഎംആർഎൽ-എക്‌സാലോജിക് കേസിൽ സിഎംആർഎല്ലിന് വീണ്ടും തിരിച്ചടി. എസ്എഫ്‌ഐഒയുടെ കയ്യിലുള്ള രേഖകൾ ഇഡിക്ക് കൈമാറാനാണ് ഉത്തരവ്.134 രേഖകൾ ഇഡിക്ക് കൈമാറാനാണ് പിഎംഎൽഎ കോടതിയുടെ ഉത്തരവ്. രേഖകൾ കൈമാറരുതെന്ന സിഎംആർഎല്ലിന്റെ ആവശ്യമാണ് കോടതി തള്ളിയത്.
മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ.ടിയുമായി സിഎംആർഎൽ ഉണ്ടാക്കിയ കരാർ, എക്‌സാലോജിക് കമ്പനിയുമായി സിഎംആർഎൽ ഉണ്ടാക്കിയ കരാർ, വീണയുടെ ഐടി റിട്ടേൺസ് ഉൾപ്പടെയുള്ള രേഖകൾ ഇഡിക്ക് കൈമാറാനാണ് കോടതി നിർദേശിച്ചിരിക്കുന്നത്. എസ്എഫ്‌ഐഒ ശേഖരിച്ച രേഖകൾ കൂടി ഇഡിക്ക് കൈമാറുന്നതോടെ അന്വേഷണം മറ്റൊരു ഘട്ടത്തിലേക്ക് മാറുമെന്നാണ് കരുതുന്നത്. എല്ലാ തെളിവും ശേഖരിച്ച ശേഷം നടപടികളിലേക്ക് കടക്കുക എന്നതാണ് ഇഡി തീരുമാനം.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ