മുല്ലപ്പെരിയാറില്‍ പുതിയ ഡാം അനുവദിക്കില്ല; കേരളത്തിന്റെ നീക്കങ്ങള്‍ തടയുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍
ചെന്നൈ: തമിഴ്‌നാട്ടില്‍ അവതരിപ്പിച്ച നയപ്രഖ്യാപനത്തില്‍ മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കാന്‍ അനുവദിക്കില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. നിലവിലെ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ആവശ്യമായ അറ്റകുറ്റപ്പണികളുമായി മുന്നോട്ടുപോകുമെന്നും, പുതിയ ഡാം നിര്‍മിക്കാനുള്ള കേരള സര്‍ക്കാരിന്റെ ശ്രമങ്ങളെ എതിര്‍ക്കുമെന്നും നയപ്രഖ്യാപനത്തില്‍ പറയുന്നു.
പുതിയ അംഗങ്ങളെ അഭിനന്ദിച്ചുകൊണ്ടാണ് ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചത്. പ്രസംഗത്തിനിടെ മുന്‍ സര്‍ക്കാരിനെതിരേയും വിമര്‍ശനം ഉയര്‍ന്നു. ലഹരിവസ്തുക്കളുടെ വ്യാപനം ഫലപ്രദമായി തടയാന്‍ കഴിഞ്ഞില്ലെന്നും അതാണ് കുറ്റകൃത്യങ്ങള്‍ വര്‍ധിക്കാന്‍ കാരണമായതെന്നും നയപ്രഖ്യാപനത്തില്‍ ചൂണ്ടിക്കാട്ടി. സംസ്ഥാനത്തിന്റെ ദ്വിഭാഷാ നയം തുടരുമെന്നും ഗവര്‍ണര്‍ ആവര്‍ത്തിച്ചു. ഭരണകക്ഷിയായ ടിവികെ ജാതി, മതം, പണം എന്നിവയ്ക്ക് അതീതമായ രാഷ്ട്രീയ പ്രസ്ഥാനമാണെന്നും പ്രസംഗത്തില്‍ പരാമര്‍ശിച്ചു. പെരിയാര്‍, അണ്ണാദുരൈ, അംബേദ്കര്‍ എന്നിവരുടെ സംഭാവനകളും ഗവര്‍ണര്‍ അനുസ്മരിച്ചു."
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ