വയനാട്: മുട്ടില്‍ മരംമുറി കേസില്‍ പിടിച്ചെടുത്ത മരങ്ങള്‍ ലേലം ചെയ്യാന്‍ കോടതി അനുമതി നല്‍കി. ഏകദേശം നാലു കോടി രൂപ മൂല്യമുള്ള ഈട്ടിത്തടികളും മറ്റു മരവസ്തുക്കളും ലേലം ചെയ്യുന്നതിനാണ് ബത്തേരി മജിസ്‌ട്രേറ്റ് കോടതി വനംവകുപ്പിന് അനുമതി നല്‍കിയത്. കേസില്‍ കണ്ടുകെട്ടിയ ഈട്ടിത്തടികള്‍ വിട്ടുനല്‍കണമെന്നാവശ്യപ്പെട്ട് പ്രതികളായ അഗസ്റ്റിന്‍ സഹോദരങ്ങള്‍ നല്‍കിയ ഹരജി നേരത്തെ കല്‍പ്പറ്റ ജില്ലാ കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് പിടിച്ചെടുത്ത മരങ്ങള്‍ ലേലം ചെയ്യാന്‍ അനുമതി തേടി വനംവകുപ്പ് വിചാരണ കോടതിയെ സമീപിച്ചത്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ