ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയും പവന്‍ ഖേരയും രാജ്യസഭയിലേക്ക് മല്‍സരിക്കുന്നതായി റിപോര്‍ട്ട്. കര്‍ണാടകയില്‍ കോണ്‍ഗ്രസിന് വിജയസാധ്യതയുള്ള മൂന്ന് സീറ്റുകളില്‍ പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ, വക്താവ് പവന്‍ ഖേര, മന്‍സൂര്‍ അലി ഖാന്‍ എന്നിവര്‍ മല്‍സരിക്കും. പ്രവീണ്‍ ചക്രവര്‍ത്തിക്ക് തമിഴ്‌നാട്ടില്‍ നിന്ന് മല്‍സരിക്കാന്‍ അവസരം നല്‍കിയപ്പോള്‍ ദിഗ് വിജയ് സിങിന് ഇക്കുറി സീറ്റ് നല്‍കിയില്ല. പകരം മീനാക്ഷി നടരാജനെ(മധ്യപ്രദേശ്)യാണ് ഹൈക്കമാന്‍ഡ് പരിഗണിച്ചിരിക്കുന്നത്. പ്രണവ് ഝാ(ജാര്‍ഖണ്ഡ്), നീരജ് ഡംഗി(രാജസ്ഥാന്‍) എന്നിവരാണ് മറ്റ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍.
ടിവികെ പിന്തുണ നേട്ടമാക്കിയിരിക്കുകയാണ് തമിഴ്‌നാട്ടില്‍ നിന്നുള്ള നേതാവ് പ്രവീണ്‍ ചക്രവര്‍ത്തി. 2024ല്‍ മയിലാടുതുറൈ ലോക്‌സഭ സീറ്റിന് ശ്രമിച്ചെങ്കിലും ഡിഎംകെ എതിര്‍ത്തതോടെ സാധ്യത മങ്ങുകയായിരുന്നു. ഈ വര്‍ഷം ഏപ്രിലില്‍ രാജ്യസഭയിലേക്ക് സീറ്റ് ചോദിച്ചെങ്കിലും സ്റ്റാലിന്‍ വീണ്ടും ഉടക്കി. കോണ്‍ഗ്രസ്-ഡിഎംകെ സഖ്യത്തില്‍ ഉള്ളപ്പോള്‍ വിജയിയെ കണ്ടതോടെ വീണ്ടും വിവാദത്തിലായി. ഡിഎംകെ നടപടി ആവശ്യപ്പെട്ടെങ്കിലും ഹൈക്കമാന്‍ഡ് വഴങ്ങിയില്ല.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ