എറണാകുളം: മാസപ്പടി കേസുമായി ബന്ധപ്പെട്ട് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് ശേഖരിച്ച സുപ്രധാന രേഖകളും വിവരങ്ങളും വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയെ സമീപിച്ചു. എറണാകുളം അഡീഷണൽ സെഷൻസ് കോടതിയിലാണ് ഇഡി ഇതിനായി ഹരജി സമർപ്പിച്ചിരിക്കുന്നത്.
ഇന്ന് ഹരജി പരിഗണിച്ച കോടതി, ഇഡിയുടെയും എതിർഭാഗത്തിന്റെയും പ്രാഥമിക വാദങ്ങൾ കേട്ടു. വിശദമായ വാദം കേൾക്കുന്നതിനും തീരുമാനമെടുക്കുന്നതിനുമായി ഹരജി പിന്നീട് പരിഗണിക്കാൻ കോടതി മാറ്റിവെച്ചിരിക്കുകയാണ്. കേസിൽ നിർണായകമാകുന്ന നൂറിലധികം രേഖകളുടെ വിശദാംശങ്ങൾ വിട്ടുകിട്ടണമെന്നാണ് ഹരജിയിലെ പ്രധാന ആവശ്യം.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ