ന്യൂഡല്‍ഹി: മുന്‍ ബിജെപി നേതാവ് കെ അണ്ണാമലൈ പാര്‍ട്ടി വിട്ടു. രാജി ഔദ്യോഗികമായി പാര്‍ട്ടി നേതൃത്വം സ്വീകരിച്ചു. അണ്ണാമലൈ സമര്‍പ്പിച്ച രാജി പാര്‍ട്ടിയുടെ ദേശീയ പ്രസിഡന്റ് ബഹുമാനപ്പെട്ട നിതിന്‍ നബിന്‍ സ്വീകരിച്ചു. ഡല്‍ഹിയില്‍ നീണ്ടു നിന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് രാജി സ്വീകരിച്ചത്.
ചൊവ്വാഴ്ച ഡല്‍ഹിയിലെത്തിയ അണ്ണാമലൈ നിതിന്‍ നബീന്‍, അമിത് ഷാ, ബി.എല്‍. സന്തോഷ് എന്നിവരുമായി കൂടിക്കാഴ്ച നടത്തുകയും രാജി സന്നദ്ധത അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അണ്ണാമലൈയോടു കാത്തിരിക്കാനാണ് പാര്‍ട്ടി നിര്‍ദേശിച്ചിരുന്നത്. അഞ്ചു പേജുള്ള രാജിക്കത്താണ് അണ്ണാമലൈ പാര്‍ട്ടി അധ്യക്ഷന് സമര്‍പ്പിച്ചത്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ