റഹ്മാനിയ നഗർ : തെക്കേ മൂല അംഗൻവാടിയിൽ ഈ വർഷത്തെ പ്രവേശനോത്സവം വിവിധ പരിപാടികളോട് കൂടി വിപുലമായി നടത്തി. ചടങ്ങിൽ ടീച്ചർ സാഹിറ ബാനു സ്വാഗതം പറഞ്ഞു. പി കെ റിയാസ് അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ മഹമൂദ് എരുതും കടവ് ഉദ്ഘാടനം ചെയ്തു. അബു മുബാറക്ക്, ഷംസു കംപാസ്, സിദ്ദീഖ് ദാറുൽ ഫലാഹ്, ശിഹാബ് വാർഡ് മെമ്പർ തുടങ്ങിയവർ ആശംസ പ്രസംഗം നടത്തി. ഏഴ് വർഷക്കാലം ഈ അംഗൻവാടിയിൽ ടീച്ചറായി
സേവനം ചെയ്തു സ്ഥലം മാറി പോകുന്ന ബാലാമണി ടീച്ചർക്ക് ഉജ്ജ്വല യാത്രയപ്പ് നൽകി.അംഗൻവാടിയിൽ നിന്ന് സ്കൂളിലേക്ക് പോകുന്ന കുട്ടികൾക്ക് മൊമെന്റോ നൽകി.പുതിയ കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി.ചടങ്ങിൽ നൂറു കണക്കിന് ആളുകൾ സംബന്ധിച്ചു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ