ഓപ്പറേഷൻ തൂഫാൻ: 10 കോടിയിലധികം രൂപയുടെ നിരോധിത ലഹരിവസ്തുക്കൾ പിടികൂടി, 2778 പേരെ അറസ്റ്റ് ചെയ്തു: ആഭ്യന്തരമന്ത്രി
തിരുവനന്തപുരം: ഓപ്പറേഷൻ തൂഫാനിൽ പത്ത് കോടിയിൽ അധികം രൂപയുടെ നിരോധിത ലഹരിവസ്തുക്കൾ പിടികൂടിയെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. 2500ൽ അധികം കേസുകളിലായി 2778 പേരെ അറസ്റ്റ് ചെയ്തെന്നും കേന്ദ്ര ഏജൻസികളുടെ സഹായത്തോടെ ഓപ്പറേഷന്‍റെ പ്രവർത്തനം വിപുലീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ഈ മാസം 26ന് എല്ലാ മണ്ഡലങ്ങളിലും ലഹരിവിരുദ്ധ പ്രചാരണ പരിപാടി സംഘടിപ്പിക്കുമെന്നും നടൻ മോഹൻലാൽ പ്രചാരണത്തിന്‍റെ മുഖമാകുമെന്നും ചെന്നിത്തല പറഞ്ഞു.
'ഓപ്പറേഷൻ തൂഫാൻ വളരെ വിജയകരമായി തന്നെ മുന്നോട്ടുപോകുന്നുണ്ട്. പത്ത് കോടിയിലധികം രൂപയുടെ നിരോധിത ലഹരിവസ്തുക്കളാണ് ഇതിനോടകം പിടികൂടിയിട്ടുള്ളത്. 2500ലധികം കേസുകൾ രജിസ്റ്റർ ചെയ്യുകയുണ്ടായി. ഇതിൽ നിന്നെല്ലാമായി 2778 പേരെ അറസ്റ്റ് ചെയ്തു. ലഹരിവസ്തുക്കൾ കേരളത്തിന് പുറത്ത് നിന്നും വരുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. അത് തടയുന്നതിന് എന്തെല്ലാം നടപടികൾ സ്വീകരിക്കാമെന്ന കാര്യത്തിൽ ചർച്ചകൾ നടന്നുകഴിഞ്ഞു'. ചെന്നിത്തല വ്യക്തമാക്കി.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ