ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

മാർച്ച്, 2026 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

കുട്ടികളിൽ ആവേശമുണർത്തി ഗുരി സ്കൂൾതല സെമിനാർ

    ബന്തടുക്ക : പൊതുവിദ്യാഭ്യാസ വകുപ്പ് ക്വാളിറ്റി ഇംപ്രൂവ്മെന്റ് വിഭാഗം ആദിവാസി- തോട്ടം - തീരദേശ മേഖലകളിലെ വിദ്യാർഥികൾക്കായുള്ള പ്രത്യേക പഠന പരിപോഷണ പരിപാടി ഗുരി 2025- 26 ൻ്റെ ഭാഗമായി ജിഎച്ച്എസ്എസ് ബന്തടുക്കയിൽ സ്കൂൾതല സെമിനാർ ഉദ്ഘാടനം നടന്നു. കുറ്റിക്കോൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശോഭനകുമാരി സെമിനാർ ഉദ്ഘാടനം ചെയ്തു. പി.ടി എ പ്രസിഡണ്ട് സുരേഷ് പി വി അധ്യക്ഷത വഹിച്ചു. ഡയറ്റ് ലക്ചറർ ഗിരീഷ് ബാബു വിശിഷ്ടാതിഥിയായി. Rtd. DDE നന്ദികേശൻ മാസ്റ്റർ വിദഗ്ദ്ധ ക്ലാസ് നയിച്ചു.വാർഡ് മെമ്പർ ശോഭന ബാലചന്ദ്രൻ, MPTA പ്രസിഡണ്ട് രമ്യ മധു, സീനിയർ അസിസ്റ്റൻ്റ് അജയ പി എൻ , സ്റ്റാഫ് സെക്രട്ടറി ജ്യോതി ലക്ഷ്മി ടീച്ചർ എന്നിവർ ആശംസകൾ അറിയിച്ചു.HM രാഘവ എം എൻ സ്വാഗതവും ഡോ. ശില്പ എൻ പി നന്ദിയും പറഞ്ഞു. ഗുരി പദ്ധതിയിൽ ഉൾപ്പെട്ട ഗിഫ്റ്റഡ് വിദ്യാർത്ഥിനിയായ കുമാരി ശരണ്യയെ അഭിനന്ദിച്ചു. കുട്ടികൾ തയ്യാറാക്കിയ റേഡിയോ ചങ്ങാതി 11727 ൻ്റെ സ്വിച്ച് ഓൺ കർമ്മവും സെമിനാറിൽ വച്ച് നടന്നു. ഗുരി പരിപാടികളുടെ 2025- 26 വർഷത്തെ റിപ്പോർട്ട് കോഡിനേറ്റർ ഷാജി ഡി. വി അവതരിപ്പിച്ചു. പരിമിതമായ ജീവിത സാഹചര്യങ്ങളെ ജീവിച്ചു മുന്നേറ...

കാസർകോട് നഗരസഭ ബജറ്റ് സ്വാഗതം ചെയ്യുന്നു: വികസന ദിശയിൽ മുന്നേറ്റം; ജില്ലാ ജനകീയ വികസന സമിതി

  കാസർകോട് നഗരസഭയുടെ 2026-27 സാമ്പത്തിക വർഷത്തെ ബജറ്റ് നഗരത്തിന്റെ ദീർഘകാല സമഗ്ര വികസന ദിശയെ വ്യക്തമായി രേഖപ്പെടുത്തുന്നതാണെന്ന് ജില്ലാ ജനകീയ വികസന സമിതി സെക്രട്ടറി അബ്ദുറഹിമാൻ തെരുവത്ത് പ്രസ്താവിച്ചു. അടിസ്ഥാന സൗകര്യ വികസനത്തിന് മുൻഗണന നൽകി 16.36 കോടി രൂപ മിച്ചം പ്രതീക്ഷിക്കുന്ന ബജറ്റ് നഗരസഭയുടെ സാമ്പത്തിക ശാസ്ത്രീയതയും ദൂരദർശിത്വവും തെളിയിക്കുന്നതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഗതാഗതക്കുരുക്ക് പരിഹരിക്കാൻ ഫ്ലൈഓവർ നിർമാണം ഉൾപ്പെടെയുള്ള നിർദേശങ്ങൾ, പ്രധാന റോഡുകളുടെ വീതികൂട്ടൽ, മുനിസിപ്പൽ സ്റ്റേഡിയം നവീകരണം, പുതിയ ബസ് സ്റ്റാൻഡ്–ഷോപ്പിംഗ് കോംപ്ലക്സ് വികസനം, മത്സ്യ മാർക്കറ്റ് പുനർനിർമ്മാണം തുടങ്ങിയ പദ്ധതികൾ നഗരത്തിന്റെ അടിസ്ഥാന ഘടകങ്ങളെ ശക്തിപ്പെടുത്തുന്നവയാണെന്ന് വിലയിരുത്തി. അതോടൊപ്പം വനിതാ സംരംഭകർക്കുള്ള പ്രോത്സാഹന പദ്ധതികൾ, ഭവനരഹിതർക്കുള്ള ഭവന പദ്ധതി, സമ്പൂർണ്ണ ശുചിത്വ ലക്ഷ്യം, സ്മാർട്ട് അംഗനവാടികൾ, വിനോദസഞ്ചാര വികസന പദ്ധതികൾ തുടങ്ങിയവ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സമഗ്ര വികസന കാഴ്ചപ്പാടിനുള്ള തെളിവാണെന്നും അദ്ദേഹം പറഞ്ഞു. “കാസർകോട് നഗരത്തിന്റെ ഭാവിയെ മുൻനിർത്തിയു...

ശബരിമല യുവതീപ്രവേശനത്തെ എതിര്‍ത്ത് തിരുവിതാംകൂർ ദേവസ്വം ബോർഡ്

തിരുവനന്തപുരം: ശബരിമലയിൽ സ്ത്രീകൾ കയറേണ്ടേന്ന് തിരുവതാംകൂർ ദേവസ്വം ബോർഡ്. ആചരം സംരക്ഷിക്കണമെന്നാണ് തങ്ങളുടെ നിലപാടെന്ന് ബോർഡ് തീരുമാനിച്ചു. സുപ്രിംകോടതിയിൽ ബോർഡ് നിലപാട് അറിയിക്കും. നിലവിലെ സുപ്രിംകോടതി വിധിയെ എതിർക്കുമെന്നും മാർച്ച് 14 ന് മുമ്പ് കോടതിയിൽ സത്യവാങ്മൂലം നൽകുമെന്നും ദേവസ്വം ബോർഡ് പ്രസിഡന്‍റ് കെ. ജയകുമാർ പറഞ്ഞു. അതേ സമയം, ശബരിമല സ്ത്രീ പ്രവേശനം, സർക്കാർ വിശ്വാസികൾക്ക് അനുകൂലമായ നിലപാട് എടുക്കുമെന്ന് മന്ത്രി കെ.ബി ​ഗണേഷ് കുമാർ പറഞ്ഞു. സർക്കാർ വിശ്വാസികൾക്കൊപ്പമാണെന്നും എതിരായ നിലപാട് എടുക്കുമെന്ന് ആരും വ്യാമോഹിക്കേണ്ടെന്നും, അതിനു വച്ച വെള്ളം വാങ്ങി വച്ചാൽ മതിയെന്നും അദ്ദേഹം പറഞ്ഞു.

ആഗോള അയ്യപ്പ സംഗമം; കണക്കുകൾ നേരിട്ട് പരിശോധിക്കാൻ ഹൈക്കോടതി

  കൊച്ചി: ആഗോള അയ്യപ്പ സംഗമം കണക്കുകൾ നേരിട്ട് പരിശോധിക്കാൻ ഹൈക്കോടതി. ദേവസ്വം ബോർഡ് ഓഡിറ്റിലേക്ക് കൈമാറിയ രേഖകൾ കോടതിയിൽ ഹാജരാക്കാൻ നിർദേശം നൽകി. ബോർഡിന്റെ നിലപാട് പരിശോധിക്കും. കേസ് വ്യാഴാഴ്ചത്തേക്ക് മാറ്റി. വിജയൻ അസോസിയേറ്റ്സിനെയും കേസിൽ കക്ഷി ചേർത്തു. അതേസമയം, ആഗോള അയ്യപ്പ സംഗമത്തിന്‍റെ പുതുക്കിയ ഓഡിറ്റ് റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതിയോട് സാവകാശം തേടാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനിച്ചിരുന്നു. തുക സംബന്ധിച്ച് ഊരാളുങ്കലുമായി ധാരണയിൽ എത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല. കേരള ബാങ്ക് സ്പോൺസർ ആണോ എന്ന ചോദ്യത്തിന് മന്ത്രി വി. എൻ വാസവൻ നിയമസഭയിൽ വ്യത്യസ്ത മറുപടികളാണ് നൽകിയത്.

യുഎസുമായി ചര്‍ച്ചയില്ല; ട്രംപിന്റെ വാദം തള്ളി ഇറാന്‍

 " യുഎസുമായി ഇറാന്‍ ചര്‍ച്ചക്ക് താല്‍പര്യം പ്രകടിപ്പിച്ചതായുള്ള യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ അവകാശവാദം തള്ളി ഇറാന്‍. യുഎസുമായി ഞങ്ങള്‍ ചര്‍ച്ച നടത്തില്ലെന്ന് ഇറാന്റെ ദേശീയ സുരക്ഷാ കൗണ്‍സില്‍ സെക്രട്ടറി അലി ലാരിജാനി വ്യക്തമാക്കി. 'ഞങ്ങള്‍ അമേരിക്കയുമായി ചര്‍ച്ച നടത്തില്ല' ലാരിജാനി എക്‌സില്‍ പോസ്റ്റ് ചെയ്തു. വാഷിംഗ്ടണുമായി ആണവ ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ താന്‍ പുതിയ ശ്രമം നടത്തിയെന്ന യുഎസ് മാധ്യമ അവകാശവാദങ്ങള്‍ അദ്ദേഹം നിഷേധിച്ചു. ഖാംനഈയുടെ കൊലപാതകത്തിന് ശേഷം ഒമാനി മധ്യസ്ഥര്‍ വഴി ലാരിജാനി സമ്മര്‍ദ്ദം ചെലുത്തിയെന്ന് വാള്‍ സ്ട്രീറ്റ് ജേണല്‍ അവകാശപ്പെട്ടതിന് ശേഷമാണ് പ്രസ്താവന വന്നത്.

ഇറാൻ-ഇസ്രായേൽ സംഘര്‍ഷം; ഇന്നും കേരളത്തിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി

  കണ്ണൂര്‍: കേരളത്തിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിവിധ വിമാന സർവീസുകൾ ഇന്നും റദ്ദാക്കി. കണ്ണൂര്‍ വിമാനത്താവളത്തിൽ നിന്നും രാവിലെ 7.05 നുള്ള കണ്ണൂർ - അബുദബി എയർ ഇന്ത്യ എക്സ്പ്രസ്, 8.50 ൻ്റെ കണ്ണൂർ അബൂദബി എയർ ഇന്ത്യ എക്സ്പ്രസ്, വൈകിട്ട് 3.40 ൻ്റെ ഇൻഡിഗോ കണ്ണൂർ - ദോഹ, വൈകിട്ട് 5 മണിക്കുള്ള കണ്ണൂർ - മസ്കത്ത് എയർ ഇന്ത്യ എക്സ്പ്രസ് എന്നിവ റദ്ദാക്കി.

എണ്ണവില ഉയരുന്നു; ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില ബാരലിന് 82 ഡോളറിലെത്തി

  വാഷിങ്ടണ്‍: ഇസ്രായേൽ-യു.എസ് സംയുക്തസേനകളുടെ ഇറാൻ ആക്രമണത്തിന് പിന്നാലെ എണ്ണവില കുതിക്കുന്നു. ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില ബാരലിന് 82 ഡോളറിലെത്തി. ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങൾ ഉൽയോഗിക്കുന്ന ബ്രെന്റ് ക്രൂഡിന്റെ വില 82.37 ഡോളറയി ഉയർന്നു. 78.24 ഡോളറിൽ നിന്നാണ് ബ്രെന്റ് ക്രൂഡിന്റെ വില ഉയർന്നത്. 5.38 ഡോളറിന്റെ വർധനയാണ് രേഖപ്പെടുത്തിയത്. യുഎസ് വെസ്റ്റ് ടെക്സാസ് ഇന്റർമീഡിയേറ്റ് ക്രൂഡോയിലിന്റെ വില 4.66 ഡോളർ ഉയർന്ന് 75.33 ഡോളറായി. എന്നാൽ, ഉൽപാദനം പ്രതീക്ഷിച്ചതിലധികം കൂട്ടാനുള്ള ഒപെക് പ്ലസിന്റെ തീരുമാനത്തിന് പിന്നാലെ എണ്ണവില അൽപം താഴ്ന്നിട്ടുണ്ട്.