ബന്തടുക്ക : പൊതുവിദ്യാഭ്യാസ വകുപ്പ് ക്വാളിറ്റി ഇംപ്രൂവ്മെന്റ് വിഭാഗം ആദിവാസി- തോട്ടം - തീരദേശ മേഖലകളിലെ വിദ്യാർഥികൾക്കായുള്ള പ്രത്യേക പഠന പരിപോഷണ പരിപാടി ഗുരി 2025- 26 ൻ്റെ ഭാഗമായി ജിഎച്ച്എസ്എസ് ബന്തടുക്കയിൽ സ്കൂൾതല സെമിനാർ ഉദ്ഘാടനം നടന്നു. കുറ്റിക്കോൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശോഭനകുമാരി സെമിനാർ ഉദ്ഘാടനം ചെയ്തു. പി.ടി എ പ്രസിഡണ്ട് സുരേഷ് പി വി അധ്യക്ഷത വഹിച്ചു. ഡയറ്റ് ലക്ചറർ ഗിരീഷ് ബാബു വിശിഷ്ടാതിഥിയായി. Rtd. DDE നന്ദികേശൻ മാസ്റ്റർ വിദഗ്ദ്ധ ക്ലാസ് നയിച്ചു.വാർഡ് മെമ്പർ ശോഭന ബാലചന്ദ്രൻ, MPTA പ്രസിഡണ്ട് രമ്യ മധു, സീനിയർ അസിസ്റ്റൻ്റ് അജയ പി എൻ , സ്റ്റാഫ് സെക്രട്ടറി ജ്യോതി ലക്ഷ്മി ടീച്ചർ എന്നിവർ ആശംസകൾ അറിയിച്ചു.HM രാഘവ എം എൻ സ്വാഗതവും ഡോ. ശില്പ എൻ പി നന്ദിയും പറഞ്ഞു. ഗുരി പദ്ധതിയിൽ ഉൾപ്പെട്ട ഗിഫ്റ്റഡ് വിദ്യാർത്ഥിനിയായ കുമാരി ശരണ്യയെ അഭിനന്ദിച്ചു. കുട്ടികൾ തയ്യാറാക്കിയ റേഡിയോ ചങ്ങാതി 11727 ൻ്റെ സ്വിച്ച് ഓൺ കർമ്മവും സെമിനാറിൽ വച്ച് നടന്നു. ഗുരി പരിപാടികളുടെ 2025- 26 വർഷത്തെ റിപ്പോർട്ട് കോഡിനേറ്റർ ഷാജി ഡി. വി അവതരിപ്പിച്ചു. പരിമിതമായ ജീവിത സാഹചര്യങ്ങളെ ജീവിച്ചു മുന്നേറിയ വ്യക്തികളെ പരിചയപ്പെടുത്തിക്കൊണ്ടാണ് വിദഗ്ദ്ധ ക്ലാസ്സ് തുടങ്ങിയത് കുട്ടികൾക്ക് ജീവിതത്തിൽ മുന്നോട്ടു വരാനും പ്രതിസന്ധികൾ അതിജീവിക്കുവാനുള്ള കരുത്തും ആത്മവിശ്വാസവും നൽകുന്ന നന്ദികേശൻ മാസ്റ്ററുടെ വാക്കുകൾ കുട്ടികൾക്ക് പ്രചോദനം നൽകി. രക്ഷിതാക്കളും കുട്ടികളും ചർച്ചയിൽ പങ്കെടുത്തു. ഗുരിയുടെ ഭാഗമായി കുട്ടികൾ തയ്യാറാക്കിയ ക്രാഫ്റ്റ് , സോപ്പ് എന്നിവയുടെ പ്രദർശനവും നടന്നു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ