യുഎസുമായി ഇറാന്‍ ചര്‍ച്ചക്ക് താല്‍പര്യം പ്രകടിപ്പിച്ചതായുള്ള യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ അവകാശവാദം തള്ളി ഇറാന്‍. യുഎസുമായി ഞങ്ങള്‍ ചര്‍ച്ച നടത്തില്ലെന്ന് ഇറാന്റെ ദേശീയ സുരക്ഷാ കൗണ്‍സില്‍ സെക്രട്ടറി അലി ലാരിജാനി വ്യക്തമാക്കി. 'ഞങ്ങള്‍ അമേരിക്കയുമായി ചര്‍ച്ച നടത്തില്ല' ലാരിജാനി എക്‌സില്‍ പോസ്റ്റ് ചെയ്തു.
വാഷിംഗ്ടണുമായി ആണവ ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ താന്‍ പുതിയ ശ്രമം നടത്തിയെന്ന യുഎസ് മാധ്യമ അവകാശവാദങ്ങള്‍ അദ്ദേഹം നിഷേധിച്ചു. ഖാംനഈയുടെ കൊലപാതകത്തിന് ശേഷം ഒമാനി മധ്യസ്ഥര്‍ വഴി ലാരിജാനി സമ്മര്‍ദ്ദം ചെലുത്തിയെന്ന് വാള്‍ സ്ട്രീറ്റ് ജേണല്‍ അവകാശപ്പെട്ടതിന് ശേഷമാണ് പ്രസ്താവന വന്നത്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ