തിരുവനന്തപുരം: ശബരിമലയിൽ സ്ത്രീകൾ കയറേണ്ടേന്ന് തിരുവതാംകൂർ ദേവസ്വം ബോർഡ്. ആചരം സംരക്ഷിക്കണമെന്നാണ് തങ്ങളുടെ നിലപാടെന്ന് ബോർഡ് തീരുമാനിച്ചു. സുപ്രിംകോടതിയിൽ ബോർഡ് നിലപാട് അറിയിക്കും. നിലവിലെ സുപ്രിംകോടതി വിധിയെ എതിർക്കുമെന്നും മാർച്ച് 14 ന് മുമ്പ് കോടതിയിൽ സത്യവാങ്മൂലം നൽകുമെന്നും ദേവസ്വം ബോർഡ് പ്രസിഡന്‍റ് കെ. ജയകുമാർ പറഞ്ഞു.
അതേ സമയം, ശബരിമല സ്ത്രീ പ്രവേശനം, സർക്കാർ വിശ്വാസികൾക്ക് അനുകൂലമായ നിലപാട് എടുക്കുമെന്ന് മന്ത്രി കെ.ബി ഗണേഷ് കുമാർ പറഞ്ഞു. സർക്കാർ വിശ്വാസികൾക്കൊപ്പമാണെന്നും എതിരായ നിലപാട് എടുക്കുമെന്ന് ആരും വ്യാമോഹിക്കേണ്ടെന്നും, അതിനു വച്ച വെള്ളം വാങ്ങി വച്ചാൽ മതിയെന്നും അദ്ദേഹം പറഞ്ഞു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ