ബംഗളൂരു: കർണാടകയിലെ ഹംപിയിൽ വിനോദസഞ്ചാരിയെ കൊലപ്പെടുത്തുകയും വിദേശ വനിതയെയും ഹോംസ്റ്റേ ഉടമയെയും കൂട്ടബലാത്സംഗം ചെയ്യുകയും ചെയ്ത കേസിൽ മൂന്ന് പ്രതികൾക്ക് വധശിക്ഷ.
പ്രതികളായ മല്ലേഷ്, സായ്,ശരണപ്പ എന്നിവരെ ഗംഗാവതി കോടതിയാണ് ശിക്ഷിച്ചത്. ഒമ്പത് മാസം നീണ്ട വിചാരണക്ക് ശേഷമാണ് സുപ്രധാന വിധി. രാജ്യത്തെ നടുക്കിയ കൂട്ട കൂട്ടബലാത്സംഗ കേസിലാണ്, ഗംഗാവതി ജില്ലാ സെഷൻസ് കോടതിയുടെ പരമാവധി ശിക്ഷ. മൂന്ന് പ്രതികളും കുറ്റക്കാരാണെന്ന് കോടതി ഫെബ്രുവരി ആറിന് കണ്ടെത്തിയിരുന്നു. കേസിൽ അതിവേഗം വിചാരണ നടപടികൾ പൂർത്തിയാക്കിയാണ് കോടതി വിധി പറഞ്ഞത്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ