തിരുവനന്തപുരം: എസ്‌ഐആർ നടപടികൾക്ക് ശേഷമുള്ള അന്തിമ പട്ടിക പ്രസിദ്ധീകരിച്ചു electoralsearch.eci.gov.in എന്ന വോട്ടർമാർക്ക് പേരുണ്ടോയെന്ന് പരിശോധിക്കാം. എപിക് നമ്പറും മൊബൈൽ ഫോണും ഉപയോഗിച്ച് പട്ടികയിൽ ഉണ്ടോ എന്ന് പരിശോധിക്കാം. അന്തിമ വോട്ടർപട്ടികയിൽ 2.69 കോടി വോട്ടർമാരാണുള്ളത്. കരട് പട്ടികയിൽ നിന്ന് 53,229 പേരെ ഒഴിവാക്കിയെങ്കിലും പുതിയ അപേക്ഷകൾ പരിഗണിച്ചാണ് അന്തിമപട്ടിക തയ്യാറാക്കിയിരിക്കുന്നത്. ഡിസംബർ 23ന് പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടികയിൽ 2,54,42,352 വോട്ടർമാരാണുണ്ടായിരുന്നത്. 24.08 ലക്ഷം പേർ പട്ടികയിൽനിന്ന് പുറത്തായതായിരുന്നു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ