സ്‌കൂള്‍ കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കിയത് ഒരേ സിറിഞ്ച് ഉപയോഗിച്ച്; മധ്യപ്രദേശില്‍ വാക്‌സിനേറ്റര്‍ക്കെതിരെ കേസ്
ഭോപ്പാല്‍: സ്‌കൂള്‍ കുട്ടികള്‍ക്ക് ഒരേ സ്‌റിഞ്ച് ഉപയോഗിച്ച് വാക്‌സിനെടുത്ത സംഭവത്തില്‍ വാക്‌സിനേറ്റര്‍ക്കെതിരെ കേസെടുത്തു. മധ്യപ്രദേശിലെ സാഗര്‍ സിറ്റിയിലെ ഒരു സ്വകാര്യ സ്‌കൂളിലാണ് 39 വിദ്യാര്‍ത്ഥികള്‍ക്ക് ഒരേ സിറിഞ്ച് ഉപയോഗിച്ച് വാക്‌സിന്‍ കുത്തിവെച്ചത്. ബുധനാഴ്ച വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കള്‍ പരാതിയുമായി രംഗത്തെത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഇതോടെ വാക്‌സിനേറ്റര്‍ക്കെതിരെ പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. ജിതേന്ദ്ര അഹിര്‍വാര്‍ എന്നയാള്‍ക്കെതിരെയാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുത്തതെന്ന് അധികൃതര്‍ വ്യക്തമാക്കി. ജെയ്ന്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്ന മെഗാ വാക്‌സിനേഷന്‍ ഡ്രൈവിലായിരുന്നു സംഭവം. ഒരേ സൂചി ഉപയോഗിച്ച് വാക്‌സിനെടുത്ത 39 കുട്ടികളും ഒമ്പത് മുതല്‍ 12 വരെ ക്ലാസുകളില്‍ പഠിക്കുന്നവരാണ്. 15 വയസും അതിന് മുകളിലുമുള്ളവരാണ് വാക്‌സിനെടുത്ത കുട്ടികള്‍. രക്ഷിതാക്കളുടെ ഭാഗത്ത് നിന്നും പ്രതിഷേധമുയര്‍ന്നതിനെത്തുടര്‍ന്ന് സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ സാഗര്‍ സിറ്റിയുടെ ചുമതലയുള്ള കളക്ടര്‍ ക്ഷിതിജ് സിംഗാള്‍ ജില്ലാ ചീഫ് മെഡിക്കല്‍ ആന്‍ഡ് ഹെല്‍ത്ത് ഓഫീസര്‍ ഡോ. ഡി.കെ. ഗ...