കാസറഗോഡ് ഫിഷ് മാർക്കറ്റ് കരിപ്പൊടി റോഡ് നന്നാക്കിയില്ലെങ്കിൽ നഗരസഭയിലേക്ക് മാർച്ച് നടത്തും: കേരള കോൺഗ്രസ് (എം) മുനിസിപ്പൽ കമ്മിറ്റി
കാസറഗോഡ് :പൊട്ടി പൊളിഞ് അപകടം മാടി വിളിക്കുന്ന മാർക്കറ്റ് കരിപ്പൊടി റോഡ് നന്നാക്കിയില്ലെങ്കിൽ നഗര സഭയിലേക്ക് മാർച്ച് നടത്താൻ കേരള കോൺഗ്രസ് (എം ) മുനിസിപ്പൽ കമ്മിറ്റി തീരുമാനിച്ചു. പലവട്ടം അധികാരികളെ റോഡിന്റെ ശോചനീയാവസ്ഥ ബോധിപ്പിച്ചിട്ടും കണ്ടഭാവം നടിക്കാത്ത നഗരസഭാ ഉദ്യോഗസ്ഥർ പൊതു ജനങ്ങളുടെ ക്ഷമയെ പരീക്ഷിക്കുന്നത് ജനങ്ങളോടുള്ള വെല്ലു വിളിയാണ്. ഏഴ് വർഷത്തോളമായി പ്രസ്തുത റോഡ് പൊട്ടി പോളിഞ് അപകടം വരുത്തുന്നു. നിരവധി തൊഴിലാളികൾക്കും വിദ്യാർഥികൾക്കും കാൽ നട യാത്രക്കാർക്കും ഏറെ ഉപകാരപ്പെടുന്ന റോഡ് മത്സ്യ മാർക്കറ്റ് പരിസത്തെ ഗതാഗത കുരുക്കിന് വളരെ പരിഹാരവുമായിരുന്നു. കഴിഞ്ഞ കുറെ വർഷമായി വലിയ തോതിലുള്ള വാഹന കുരുക്കും അപകടവും പതിവായി തുടരുമ്പോഴും പ്രസ്തുത റോഡ് നവീകരിച്ഛ് യാത്ര സുഗമമാക്കാൻ ഉത്തരവാദപ്പെട്ടവർക്ക് സാധിക്കാത്തത് പ്രതിഷേതാർഹവും ഭരണ പക്ഷത്തിനു ജനങ്ങളോടുള്ള ഉത്തരവാദിത്വമില്ലായ്മയും വെളിവാക്കുന്നു. ഈ വിഷയത്തിൽ പൊതു പ്രവർത്തകരുടെ ഇടപെടലുകൾ ഉണ്ടാകുമ്പോൾ ഫണ്ട് വക വെച്ചിട്ടുണ്ടെന്നും ടെണ്ടർ പൂർത്തിയായിട്ടുണ്ടെന്നും പറയുന്നതല്ലാതെ താൾക്കാലിക നടപടി പോലും ഉണ്ടാവുന്നില്ല എന്നാൽ ഫണ്ട് വക വെച്ചിട്ടുള്ളത് വെറും മൂന്ന് ലക്ഷം രൂപയാണ്. റോഡിന്റെ ഇരു ഭാഗത്തും വലിയ കുഴി മടമായിട്ടുള്ളതിനാൽ കോൺക്രീറ്റ് ചെയ്യേണ്ടതാണെന്ന ആവശ്യം ഉദ്യോഗസ്ഥർ മുഖ വിലക്കെടുക്കുന്നില്ല. രണ്ട് വാർഡ്ന്റെ മധ്യത്തിലൂടെ റോഡ് പോകുന്നതിനാൽ ഇരു വാർഡിലെയും മുനിസിപ്പൽ കൗൺസിലർമാർ വാർഡ് തല ഫണ്ട് ഉൾപ്പെടുത്താൻ തയ്യാറാവുന്നില്ല. ആവശ്യമുള്ള ഫണ്ട് അനുവദിച്ചു നഗര സഭയ്ക്ക് റോഡ് ഗതാഗത യോഗ്യമാക്കാവുന്നതുമാണ്. അടിയന്തിരമായി റോഡ് പണി പൂർത്തീകരിച്ചില്ലെങ്കിൽ ബഹു ജന പങ്കാളിത്തത്തോടെ നഗര സഭാ മാർച്ചടക്കമുള്ള അനിശ്ചിത കാല സമരവുമായി മുന്നോട്ട് പോകുമെന്നും മുനിസിപ്പൽ മണ്ഡലം പ്രസിഡന്റ് സിദ്ദിഖ് ചേരങ്കൈ പത്ര പ്രസ്താവനയിൽ അറിയിച്ചു
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ