മുഖ്യമന്ത്രി ചർച്ചയിൽ അഭിപ്രായം പറയാൻ ലീഗിനും അവകാശമുണ്ട്': മാത്യു കുഴൽനാടനെതിരെ രാജ് മോഹൻ ഉണ്ണിത്താൻ
രാജ് മോഹൻ ഉണ്ണിത്താൻ. നേതാക്കൾ തെരുവ് യുദ്ധം നടത്തരുത്. സംഘടന ജനറൽ സെക്രട്ടറിയായ കെ.സി വേണുഗോപാലിനെ എങ്ങനെ തള്ളിക്കളയാൻ പറ്റുമെന്നും ഉമ്മൻചാണ്ടിയുടെ ഫ്ലെക്സ്കീറിയവർ കോൺഗ്രസുകാരല്ലെന്നും രാജ് മോഹൻ ഉണ്ണിത്താൻ.
മുസ്‍ലീം ലീഗിനെ വിമർശിച്ച മാത്യു കുഴൽനാടനെതിരെയും അദ്ദേഹം ആഞ്ഞടിച്ചു. അൽപ്പന് ഐശ്വര്യം കിട്ടിയാൽ അർധ രാത്രിയും കുട പിടിക്കും. മുഖ്യമന്ത്രി സ്ഥാനത്തെ കുറിച്ച് അഭിപ്രായം പറയാൻ ലീഗ് ഉൾപ്പടെ എല്ലാവർക്കും അവകാശം ഉണ്ട്. അവകാശമില്ല എന്ന് ഒരു നേതാവിനും പറയാനാവില്ല. അങ്ങനെ പറഞ്ഞവരുടെ പാരമ്പര്യം എല്ലാവർക്കും അറിയാമെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ പറഞ്ഞു."
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ