തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ തിരക്കിട്ട നീക്കങ്ങളുമായി ടിവികെ; കോണ്‍ഗ്രസിന്റെ പിന്തുണ തേടി കെ സി വേണുഗോപാലിന് കത്തയച്ച് വിജയ്
ചെന്നൈ: തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍ രൂപീകരണത്തിനായി തിരക്കിട്ട നീക്കങ്ങളുമായി ടിവികെ. സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് കോണ്‍ഗ്രസ് പിന്തുണ ആവശ്യപ്പെട്ട് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന് കത്തയച്ച് ടിവികെ അധ്യക്ഷന്‍ വിജയ്. വിഷയത്തില്‍ അന്തിമതീരുമാനം എടുക്കേണ്ടത് കോണ്‍ഗ്രസ് ഹൈക്കമാന്റാണ്. ഇന്ന് നടക്കുന്ന യോഗത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമായും രാഹുല്‍ ഗാന്ധിയുമായും അദ്ദേഹം ഇക്കാര്യം വിശദമായി ചര്‍ച്ച ചെയ്യുമെന്നാണ് വിവരം. അതേസമയം തമിഴകത്ത് വന്‍ വിജയം നേടിയതിന് പിന്നാലെ ടിവികെ ആസ്ഥാനത്തെത്തി വിജയ്. നിയുക്ത എംഎല്‍എമാരുമായി കൂടിക്കാഴ്ച നടത്തും. സര്‍ക്കാര്‍ രൂപീകരണത്തിന് രണ്ടാഴ്ചത്തെ സമയം ഗവര്‍ണറോട് വിജയ് ആവശ്യപ്പെട്ടിരുന്നു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ