ന്യഡല്‍ഹി: കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ നിയമനവുമായി ബന്ധപ്പെട്ട നിര്‍ണ്ണായക ഹരജികള്‍ പരിഗണിക്കുന്നത് നീട്ടിവയ്ക്കണമെന്ന ആവശ്യത്തെ സുപ്രിംകോടതി തള്ളി. ജനാധിപത്യ സംവിധാനത്തില്‍ അതീവ പ്രാധാന്യമുള്ള വിഷയമാണിതെന്ന് കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് ദീപാങ്കര്‍ ദത്ത അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ നിയമിക്കുന്ന സമിതിയില്‍ നിന്ന് ചീഫ് ജസ്റ്റിസിനെ ഒഴിവാക്കുന്ന പുതിയ നിയമത്തെ ചോദ്യം ചെയ്തുള്ള ഹരജികളാണ് കോടതിയുടെ പരിഗണനയില്‍ ഉള്ളത്.
പുതിയ നിയമപ്രകാരം കേന്ദ്ര സര്‍ക്കാര്‍ ഏകപക്ഷീയമായി നിയമനം നടത്തുന്നുവെന്നാണ് ഹരജിക്കാരുടെ ആരോപണം. കേസ് മാറ്റിവയ്ക്കണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യം കോടതി തള്ളിക്കളഞ്ഞു. ഭരണഘടനാപരമായ പ്രധാന ചോദ്യങ്ങള്‍ വിഷയത്തില്‍ നിലനില്‍ക്കുന്നുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ