ന്യൂദെല്‍ഹി: കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി ഡി സതീശന്‍ അധികാരമേല്‍ക്കും. 11 ദിവസങ്ങള്‍ നീണ്ട മാരത്തോണ്‍ ചര്‍ച്ചകള്‍ക്ക് ശേഷം വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് ന്യൂദെല്‍ഹിയിലെ എ ഐ സി സി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് വി ഡി സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്. കേരളത്തിന്റെ ചുമതലയുള്ള ദീപാദാസ് മുന്‍ഷി, അജയ്മാക്കന്‍ തുടങ്ങിയവരാണ് പ്രഖ്യാപനം നടത്തിയത്. എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലുമായി രാഹുല്‍ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ വ്യാഴാഴ്ച രണ്ടുമണിക്കൂര്‍ നേരം നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് വി ഡി സതീശന്റെ പേര് മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ