തിരുവനന്തപുരം: മുഖ്യമന്ത്രി തീരുമാനത്തില്‍ കോണ്‍ഗ്രസിന്റെ നിര്‍ണായക നിയമസഭാ കക്ഷിയോഗം ഇന്ന് തിരുവനന്തപുരത്ത്. മുതിര്‍ന്ന നേതാക്കളായ അജയ് മാക്കന്‍, മുകുള്‍ വാസ്‌നിക് എന്നിവരാണ് ബുധനാഴ്ച തിരുവനന്തപുരത്തെത്തിയത്. ഇന്ന് രാവിലെ പത്തരക്ക് കെപിസിസി ആസ്ഥാനത്താണ് യോഗം നടക്കുന്നത്. പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാരുടെ യോഗം കെപിസിസി ആസ്ഥാനത്തുചേരും. തുടര്‍ന്ന് എംഎല്‍എമാര്‍ക്ക് നിരീക്ഷകരെ കാണാനുള്ള അവസരമുണ്ടാകും. മുതിര്‍ന്ന നേതാക്കളുടേയും ഘടകകക്ഷികളുടേയും അഭിപ്രായം കൂടി കേള്‍ക്കും. മുഖ്യമന്ത്രിയെ നിശ്ചയിക്കാനുള്ള അധികാരം കോണ്‍ഗ്രസ് പ്രസിഡന്റിനെ ചുമതലപ്പെടുത്തിയുള്ള പ്രമേയം യോഗത്തില്‍ പാസാക്കും. നിയമസഭാ കക്ഷിയോഗം തീരുമാനമെടുക്കാന്‍ ഹൈക്കമാന്‍ഡിനെ ചുമതലപ്പെടുത്തിയുള്ള പ്രമേയം പാസാക്കാനാണ് സാധ്യത.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ