ന്യൂഡല്‍ഹി: നീറ്റ് പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട വിവാദങ്ങളും ആവര്‍ത്തിച്ചുണ്ടാകുന്ന ക്രമക്കേടുകളും ചൂണ്ടിക്കാട്ടി നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയെ (എന്‍ടിഎ) പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ ഹരജി. പാര്‍ലമെന്റിന്റെ നിയമപരമായ അധികാരത്തോടെ പുതിയ ദേശീയ പരീക്ഷ സംവിധാനമൊരുക്കാന്‍ കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്ന ആവശ്യവും ഹരജിയില്‍ ഉന്നയിച്ചിട്ടുണ്ട്.
ഡോക്ടര്‍മാരുടെയും മെഡിക്കല്‍ വിദ്യാര്‍ഥികളുടെയും അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന ദേശീയ സംഘടനയായ യുണൈറ്റഡ് ഡോക്ടേഴ്‌സ് ഫ്രണ്ടാണ് ഹരജി സമര്‍പ്പിച്ചത്. നീറ്റ് യുജി 2026 പരീക്ഷ നടത്തിപ്പില്‍ എന്‍ടിഎ 'വ്യവസ്ഥാപരമായി പരാജയപ്പെട്ടുവെന്ന്' ഹരജിയില്‍ പറയുന്നു. ദേശീയ പ്രവേശന പരീക്ഷകളുടെ വിശ്വാസ്യത തകര്‍ക്കുന്ന തരത്തില്‍ ചോദ്യപേപ്പര്‍ ചോര്‍ച്ച, സുരക്ഷാ വീഴ്ചകള്‍, നടത്തിപ്പിലെ അസ്ഥിരത തുടങ്ങിയ പ്രശ്‌നങ്ങള്‍ ആവര്‍ത്തിക്കപ്പെടുകയാണെന്നും ഇതില്‍ അടിയന്തര ജുഡീഷ്യല്‍ ഇടപെടല്‍ ആവശ്യമാണെന്നും സംഘടന കോടതിയെ അറിയിച്ചു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ