ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തില്‍ പുതിയൊരു യുഗപ്പിറവി. ജനവിധി മാനിച്ചുകൊണ്ട് തമിഴക വെട്രി കഴകവും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസും കൈകോര്‍ക്കുന്നു. യുവജനങ്ങളുടെയും സാധാരണക്കാരുടെയും വന്‍ പിന്തുണയോടെ അധികാരത്തിലേറുന്ന വിജയിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന് നിരുപാധിക പിന്തുണ നല്‍കാന്‍ കോണ്‍ഗ്രസ് നിയമസഭാ കക്ഷി ഔദ്യോഗികമായി തീരുമാനിച്ചു.
ഇന്ത്യയിലെ മതേതര, പുരോഗമന, ക്ഷേമ രാഷ്ട്രീയത്തിന്റെ സ്ഥാപക പാര്‍ട്ടിയാണ് തങ്ങളെന്നും, തമിഴ്നാട്ടിലെ ജനങ്ങളുടെ വോട്ടവകാശത്തെ ആദരിക്കുകയും ഉയര്‍ത്തിപ്പിടിക്കുകയും അത് നടപ്പിലാക്കാന്‍ സഹായിക്കുകയും ചെയ്യുക എന്നത് തങ്ങളുടെ ഭരണഘടനാപരമായ കടമയാണെന്നും തമിഴ്നാട് കോണ്‍ഗ്രസ് കമ്മിറ്റിയും കോണ്‍ഗ്രസ് ലെജിസ്ലേറ്റീവ് പാര്‍ട്ടിയും (CLP) വ്യക്തമാക്കി. അതനുസരിച്ച്, സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് ടി.വി.കെ-ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കാന്‍ തയ്യാറാണെന്നും പ്രസ്താവനയിലൂടെ ഔദ്യോഗികമായി തമിഴ്നാട് കോണ്‍ഗ്രസ് അറിയിച്ചു. ഇന്ത്യന്‍ ഭരണഘടനയില്‍ വിശ്വസിക്കാത്ത വര്‍ഗീയ ശക്തികളെ ഈ സഖ്യത്തില്‍ നിന്ന് ടി.വി.കെ മാറ്റിനിര്‍ത്തണം എന്ന നിബന്ധനയോടെയാണ് തങ്ങളുടെ പിന്തുണ.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ