മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് വിപുലമായ ചര്‍ച്ചയിലേക്ക്
പ്രതിപക്ഷനേതാവിനെ തീരുമാനിക്കാന്‍ സിപിഎം നേതൃയോഗങ്ങള്‍ക്ക് ഇന്ന് തുടക്കം
അസമില്‍ ഹിമന്ത ബിശ്വ ശര്‍മ മുഖ്യമന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള കോൺഗ്രസിന്റെ അന്തിമ ചർച്ചകൾ ഇന്ന് ഡൽഹിയിൽ. നിർണായക കൂടിക്കാഴ്ചയിൽ ഹൈക്കമാൻഡ് കെപിസിസി മുൻ പ്രസിഡന്റുമാരുടെയും നിലവിലെ വർക്കിങ് പ്രസിഡന്റുമാരുടെയും അഭിപ്രായം തേടും. പ്രധാന ഘടകകക്ഷി നേതാക്കളുമായും എ.കെ.ആന്റണിയുമായും രാഹുൽ ഗാന്ധി ഫോണിൽ സംസാരിക്കും.
ജനവികാരം കണക്കിലെടുക്കണം എന്ന നിലപാടിലാണ് സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും. ഇക്കാര്യം അവർ രാഹുൽ ഗാന്ധിയെ ധരിപ്പിച്ചിട്ടുണ്ട്. പാർലമെന്ററി പാർട്ടിയിലെ ഭൂരിപക്ഷത്തിന്റെ അടിസ്ഥാനത്തിൽ മാത്രം തീരുമാനമെടുക്കാനാവില്ല എന്ന അഭിപ്രായം ഘടകകക്ഷികൾ പറയും. ഇന്ന് രാത്രിയോ നാളെ രാവിലെയോ തീരുമാനം പ്രഖ്യാപിക്കും. ഇന്നത്തെ ചർച്ചയിലാകട്ടെ കെ.സി., വി.ഡി ,ആർ.സി പക്ഷങ്ങൾ ആശങ്കയിലാണ്
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ