കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നു; പോര് അടങ്ങിയ ശേഷം പ്രഖ്യാപനം മതിയെന്ന് ഹൈക്കമാന്‍ഡില്‍ ധാരണ
തിരുവനന്തപുരം: കേരള മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്നതില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തീരുമാനം വൈകുന്നു. സംസ്ഥാന കോണ്‍ഗ്രസിലെ പോര് അടങ്ങിയ ശേഷം പ്രഖ്യാപനം മതിയെന്ന് ഹൈക്കമാന്‍ഡില്‍ ധാരണ. സോണിയ ഗാന്ധിയുടെയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെയും അഭിപ്രായം കൂടി പരിഗണിച്ചാകും ഹൈക്കമാന്‍ഡിന്റെ അന്തിമ തീരുമാനം. അച്ചടക്ക ലംഘനം നടക്കുന്നുണ്ടോ എന്നറിയാന്‍ സൂക്ഷ്മ നിരീക്ഷണം തുടരുകയാണ്. മല്‍സരത്തില്‍ നിന്ന് പിന്‍വാങ്ങാന്‍ തയ്യാറല്ലെന്ന നിലപാടിലാണ് മൂന്ന് നേതാക്കളും. ഇന്നോ നാളെയോ ഡല്‍ഹിയില്‍ നിന്ന് പ്രഖ്യാപനം ഉണ്ടാകുമെന്നാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ കരുതുന്നത്
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ