തിരുവനന്തപുരം: വാല്‍പ്പാറ അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സഹായധനം അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍. ഇന്‍ഷുറന്‍സ് പരിരക്ഷയില്ലാത്ത അഞ്ചുപേരുടെ കുടുംബാംഗങ്ങള്‍ക്ക് പത്ത് ലക്ഷം രൂപ നല്‍കുമെന്നും മറ്റു അധ്യാപകര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയുണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു. മന്ത്രിസഭാ യോഗത്തിലായിരുന്നു തീരുമാനം. മരണപ്പെട്ട സ്‌കൂള്‍ ബസ് ഡ്രൈവര്‍ നൗഷാദ് അലി, പാചകത്തൊഴിലാളി സാജിദ, റുഖിയ, ഷക്കീല, വിദ്യാര്‍ഥിയായ മുഹമ്മദ് ഹിഷാം എന്നിവരുടെ ബന്ധുകള്‍ക്കാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് പത്ത് ലക്ഷം രൂപ അനുവദിക്കുക.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ