കാസര്‍കോട്: പ്രതിശ്രുത വരന്‍ ബൈക്കപകടത്തില്‍ മരിച്ചതിന് പിന്നാലെ യുവതി ജീവനൊടുക്കി. കുമ്പള കിദൂര്‍ സ്വദേശിനി പ്രഫുല്ലയാണ്(26)പ്രതിശ്രുത വരന്റെ മരണത്തില്‍ മനംനൊന്ത് ജീവനൊടുക്കിയത്. വീട്ടിലെ മുറിയില്‍ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. നാലുമാസം മുന്‍പാണ് തമിഴ്‌നാട് സ്വദേശിയായ മണിയുമായി പ്രഫുല്ലയുടെ വിവാഹം നിശ്ചയിച്ചത്. മണി ഒരു മാസം മുന്‍പ് വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റിരുന്നു. ചികില്‍സയിലിരിക്കെ കഴിഞ്ഞ ദിവസമാണ് മണി മരണപ്പെട്ടത്. കടുത്ത മാനസിക പ്രയാസത്തിലായിരുന്ന പ്രഫുല്ലയെ ഇന്നലെ വൈകുന്നേരം വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തന്റെ മൃതദേഹം മണിയുടെ അരികില്‍ സംസ്‌കരിക്കണമെന്ന യുവതിയുടെ ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ