തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
ഇടിമിന്നലോടെയും ശക്തമായ കാറ്റോടെയും കൂടിയ മഴയ്ക്കാണ് സാധ്യതയെന്ന് മുന്നറിയിപ്പില്‍ പറയുന്നു. അടുത്ത മൂന്നു മണിക്കൂറിനിടെ തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ നേരിയ മുതല്‍ ഇടത്തരം മഴ വരെ ലഭിക്കാമെന്നും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാനിടയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. മഴ ശക്തമാകാനുള്ള സാഹചര്യത്തില്‍ താഴ്ന്ന പ്രദേശങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. മലയോര മേഖലകളില്‍ മണ്ണിടിച്ചില്‍ സാധ്യതയും തള്ളിക്കളയാനാകില്ലെന്നാണ് വിലയിരുത്തല്‍.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ