തിരുവനന്തപുരം: കെ സി വേണുഗോപാലിനെ കാണാന്‍ നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്‍ വീട്ടിലെത്തി. മുഖ്യമന്ത്രി പ്രഖ്യാപനത്തിന് ശേഷമുള്ള ആദ്യ കൂടിക്കാഴ്ചയാണിത്. കെ സി വേണുഗോപാലിന്റെ നാലാഞ്ചിറയിലെ വസതിയില്‍ എത്തിയാണ് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്‍ വേണുഗോപാലിനെ കണ്ടത്. കൂടിക്കാഴ്ചയ്ക്ക് ശേഷം ഇരുവരും ഒരുമിച്ച് മാധ്യമപ്രവര്‍ത്തകരെ കണ്ടു. ഇന്നലെ വൈകിട്ടാണ് കെ സി വേണുഗോപാല്‍ ഡല്‍ഹിയില്‍ നിന്നും തിരിച്ചെത്തിയത്. വി ഡി സതീശന്‍ മന്ത്രിസഭയ്ക്ക് പൂര്‍ണ പിന്തുണ നല്‍കുമെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു. ആര്‍ക്കെങ്കിലും വേണ്ടി വാശിപിടിക്കുന്നവരല്ല കോണ്‍ഗ്രസ് നേതാക്കളെന്ന് വി ഡി സതീശന്‍ പറഞ്ഞു. വഴുതക്കാട്ടെ രമേശ് ചെന്നിത്തലയുടെ വീട്ടില്‍ സന്ദര്‍ശനം നടത്തിയതിന് ശേഷമാണ് കെസിയെ കാണാന്‍ വിഡിയെത്തിയത്. മന്ത്രിസഭ രൂപീകരണത്തിന്റെ തിരക്കിട്ട ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് സന്ദര്‍ശനം.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ