വോട്ടെണ്ണലിന് മുഴുവന്‍ ക്രമീകരണങ്ങളും പൂര്‍ത്തിയായെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍, എല്ലാം സജ്ജമെന്ന് ഡിജിപി
തിരുവനന്തപുരം: തിങ്കളാഴ്ച നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനുള്ള എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍. ഫലമറിയാന്‍ രണ്ടുദിവസം മാത്രം ബാക്കി നില്‍ക്കെ വോട്ടെണ്ണലിലുള്ള എല്ലാ സുരക്ഷാ സംവിധാനങ്ങളും സജ്ജമെന്ന് ഡിജിപി റവാഡ ചന്ദ്രശേഖര്‍. 25 ബാച്ച് കേന്ദ്രസേന വോട്ടെണ്ണലിന് സുരക്ഷാസംവിധാനങ്ങള്‍ ഒരുക്കും. മുന്‍കരുതല്‍ അറസ്റ്റുകളും ആരംഭിച്ചു. കണ്ണൂര്‍ പയ്യന്നൂര്‍ ഉള്‍പ്പെടേയുള്ള പ്രദേശങ്ങളില്‍ പ്രത്യേക ജാഗ്രതയോടു കൂടി പ്രവര്‍ത്തിക്കും. വോട്ടെണ്ണല്‍ സുഗമമായി നടത്താന്‍ എല്ലാം സജ്ജമെന്നും ഡിജിപി റവാഡ ചന്ദ്രശേഖര്‍ പറഞ്ഞു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ