ന്യൂഡല്‍ഹി: കേരളത്തിന്റെ മുഖ്യമന്ത്രി ആരെന്ന് തീരുമാനമായില്ല. ഡല്‍ഹിയില്‍ നടക്കുന്ന കൂടിക്കാഴ്ച പൂര്‍ത്തിയായി. മൂന്ന് മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ചകള്‍ക്ക് ശേഷം നേതാക്കള്‍ പുറത്തേക്കിറങ്ങി. മുഖ്യമന്ത്രിയാരെന്ന പ്രഖ്യാപനം പിന്നീട് ഉണ്ടാകുമെന്ന് ദീപദാസ് മുന്‍ഷി അറിയിച്ചു. എംഎല്‍എമാരുടെയും ഘടകക്ഷികളുടേയും അഭിപ്രായങ്ങള്‍ നിരീക്ഷകര്‍ ഹൈക്കമാന്‍ഡിന് കൈമാറിയതിന് പിന്നാലെ കേരളത്തിലെ നേതാക്കളുമായി നേരിട്ട് ചര്‍ച്ച നടത്തിയിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി എന്നിവരുടെ നേതൃത്ത്വത്തിലാണ് ചര്‍ച്ച നടന്നത്. കെ സി വേണുഗോപാല്‍, വി ഡി സതീശന്‍, രമേശ് ചെന്നിത്തല, സണ്ണി ജോസഫ് എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ