തിരുവനന്തപുരം: നവകേരള സദസിനിടെ ഉണ്ടായ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് വലിയ വിവാദങ്ങൾക്ക് വഴിവെച്ച 'രക്ഷാപ്രവർത്തന' കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻമാർക്കെതിരെ പുനരന്വേഷണം നടത്താൻ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ.
നവകേരള സദസിനെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ്, കെഎസ്‌യു പ്രവർത്തകരെ മുൻ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ ക്രൂരമായി മർദ്ദിച്ചെന്ന പരാതിയിൽ നേരത്തെ അന്വേഷണം നടന്നിരുന്നു. എന്നാൽ, ഈ അന്വേഷണം തൃപ്തികരമല്ലെന്നും ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന നിലപാടാണ് പൊലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും ആരോപിച്ച് പരാതിക്കാർ കോടതിയെ സമീപിക്കുകയായിരുന്നു. ഹരജി പരിഗണിച്ച കോടതി, കേസിൽ പുനരന്വേഷണം വേണമെന്നും ഇതിനായി ഉയർന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നും ഉത്തരവിട്ടു. കോടതി വിധി നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ഇപ്പോൾ SIT രൂപീകരണത്തിലേക്ക് കാര്യങ്ങൾ നീങ്ങുന്നത്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ