കാസര്‍കോട്: ബളാന്തോട് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു. ചാമുണ്ടിക്കുന്നിലെ വിജയന്‍ മാസ്റ്റര്‍ (56) ആണ് മരണപ്പെട്ടത്. ഇന്ന് രാവിലെ തുമ്പോടിയിലെ പറമ്പില്‍ നിന്നായിരുന്നു കടന്നല്‍ കുത്തേറ്റത്. ജോലിക്കാരോടൊപ്പം കാട് വെട്ടിത്തെളിക്കുമ്പോഴായിരുന്നു കടന്നല്‍ കുത്തേറ്റത്. മണ്ണിനടിയില്‍ കൂട് കൂടിയ കടന്നലുകളാണ് കുത്തിയതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു . ഉടന്‍തന്നെ ബന്തടുക്കയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
കൂടെയുണ്ടായിരുന്ന നാലോളം തൊഴിലാളികള്‍ക്കും കടന്നല്‍ കുത്തേറ്റിട്ടുണ്ട്. അവര്‍ ബന്തടുക്കയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ തേടി. ആരുടെയും പരിക്ക് ഗുരുതരമല്ല. ഈ വര്‍ഷം സര്‍വീസില്‍ നിന്ന് വിരമിക്കാനിരിക്കേയാണ് മരണം.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ