കൊൽക്കത്ത: പശ്ചിമ ബംഗാളിൽ നാടകീയ നീക്കങ്ങൾക്കൊടുവിൽ നിയമസഭ പിരിച്ചുവിട്ട് ഗവര്‍ണര്‍. പരാജയപ്പെട്ടിട്ടും രാജി വെക്കാൻ മമത തയ്യാറാകാതിരുന്നതോടെയാണ് ഗവർണർ ആർ.എൻ. രവി ഇടപെട്ടത്. നിയമസഭയുടെ കാലാവധി ഇന്ന് അവസാനിക്കാനിരിക്കെയാണ് രാജ്ഭവന്റെ നിർണ്ണായക നീക്കം. ഭരണഘടനയുടെ 174-ാം അനുച്ഛേദം (2)(b) പ്രകാരം തനിക്ക് ലഭിച്ചിട്ടുള്ള അധികാരമുപയോഗിച്ചാണ് ഗവർണറുടെ നടപടി. ഇതുസംബന്ധിച്ച ഉത്തരവ് ഇന്നലെ പുറപ്പെടുവിച്ചിരുന്നെങ്കിലും ഇന്നാണ് പരസ്യപ്പെടുത്തിയത്.
നിയമസഭാ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് കനത്ത പരാജയം ഏറ്റുവാങ്ങിയിട്ടും രാജി വെക്കാൻ മമത തയ്യാറായിരുന്നില്ല. താൻ രാജ്ഭവനിലേക്ക് വരില്ലെന്നും രാജി സമർപ്പിക്കില്ലെന്നും മമത പരസ്യമായി പ്രഖ്യാപിച്ചിരുന്നു. ബിജെപി നേടിയ വിജയം കൊള്ളയിലൂടെ ഉണ്ടായതാണെന്നും താൻ പരാജയപ്പെട്ടിട്ടില്ലെന്നുമാണ് മമത വാദിച്ചിരുന്നത്. മമതയുടെ നടപടി ജനാധിപത്യ വിരുദ്ധമാണെന്ന് ആരോപിച്ച ബിജെപി നേതൃത്വം, അവരെ പുറത്താക്കണമെന്ന് ഗവർണറോട് ആവശ്യപ്പെട്ടിരുന്നു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ