തിരുവനന്തപുരം: മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട് ലീഗ്-കോൺഗ്രസ് ഉഭയകക്ഷി ചർച്ചയിൽ തീരുമാനമായില്ല. പൂർത്തിയായത് ഇന്നത്തെ ചർച്ച മാത്രമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. കോൺഗ്രസുമായുള്ള ചർച്ച നാളെയും തുടരുമെന്നും ഉഭയകക്ഷി ചർച്ച പൂർത്തിയായാലേ കൂടുതൽ ചർച്ചകളെ പറ്റി പറയാനാവൂവെന്നും കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, അഞ്ചാം മന്ത്രിപദത്തെ ചൊല്ലിയുള്ള ചോദ്യങ്ങളോട് കുഞ്ഞാലിക്കുട്ടി പ്രതികരിച്ചില്ല.
പി.കെ കുഞ്ഞാലിക്കുട്ടി, എൻ.ഷംസുദ്ദീൻ, പാറക്കൽ അബ്ദുല്ല, വി.ഇ അബ്ദുൽ ഗഫൂർ എന്നിവർ ലീഗ് പ്രതിനിധികളായി മന്ത്രിസഭയിലെത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇവരെക്കൂടാതെ പി.കെ ബഷീർ, കെ.എം ഷാജി എന്നിവരിലൊരാളും മന്ത്രിസഭയിലുണ്ടാകുമെന്നാണ് വിവരം. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നാളെ ചേരുന്ന ചർച്ചയ്ക്ക് ശേഷമുണ്ടായേക്കും."
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ