തിരുവനന്തപുരം: പ്രതിപക്ഷത്തെ പിണറായി നയിക്കും. മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ പ്രതിപക്ഷ നേതാവിന്റെ കാര്യത്തിലും തീരുമാനമായി. സിപിഎം സംസ്ഥാന കമ്മിറ്റി യോഗമാണ് പിണറായിയെ പ്രതിപക്ഷ നേതാവായി തീരുമാനിച്ചത്. ആദ്യമായാണ് പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കുന്നത്.
കഴിഞ്ഞ പത്ത് വർഷക്കാലം കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയൻ ഇനി നിയമസഭയിലെത്തുന്നത് പ്രതിപക്ഷ നേതാവായിട്ടാകും. 16-ാം കേരള നിയമസഭയിൽ വി.ഡി സതീശനും പിണറായി വിജയനും നേർക്കുനേർ നിൽക്കുന്ന കാഴ്ചയാകും ഇനി കാണുക. കഴിഞ്ഞ അഞ്ചു വർഷം ഭരണപക്ഷത്തിരുന്ന പിണറായി വിജയൻ ഇനി പ്രതിപക്ഷ നേതാവിന്റെ സീറ്റിലേക്കും, പ്രതിപക്ഷ നേതാവായിരുന്ന വി.ഡി സതീശൻ മുഖ്യമന്ത്രിയുടെ ഒന്നാം നമ്പർ സീറ്റിലേക്കും മാറും.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ