ഈ ജനവിധി അവസാനമല്ല, ഉത്തരവാദിത്തമുള്ള പ്രതിപക്ഷമായി പ്രവർത്തിക്കും'; ഒടുവിൽ പ്രതികരിച്ച് പിണറായി വിജയൻ
തിരുവനന്തപുരം: എൽഡിഎഫിന്റെ നിലപാടുകളിൽ വന്ന വീഴ്ചകൾ ജനാധിപത്യപരമായ രീതിയിൽ പരിശോധിച്ച് ആവശ്യമായ തിരുത്തലുകൾ വരുത്തുമെന്ന് സിപിഎം പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയൻ. തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന്റെ നാലാം ദിവസം ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് പിണറായി വിജയന്റെ പ്രതികരണം. കേരള ജനതയുടെ വിശ്വാസം വീണ്ടെടുത്ത് കൂടുതൽ ശക്തമായി തിരിച്ചു വരും. ജനവിധിയെ ആദരവോടെ സ്വീകരിക്കുന്നു. വിജയം നേടിയ യുഡിഎഫിനെ അഭിനന്ദിക്കുന്നു. തെരഞ്ഞെടുപ്പ് ഫലം അപ്രതീക്ഷിതമാണെന്നും ബിജെപി മൂന്ന് സീറ്റുകൾ നേടിയത് ഗൗരവതരമെന്നും അദ്ദേഹം പങ്കുവെച്ച കുറിപ്പിൽ പറയുന്നു. ജനവിധി അവസാനമല്ല, ഉത്തരവാദിത്തമുള്ള പ്രതിപക്ഷമായി പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ