ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ ആര്‍ക്കും കേവല ഭൂരിപക്ഷത്തിലെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍, സര്‍ക്കാര്‍ രൂപീകരിക്കാന്‍ പിന്തുണ തേടിയുള്ള എഐഎഡിഎംകെയുടെ ക്ഷണം നിരസിച്ച് ഡിഎംകെ. ജനവിധിക്ക് എതിരായി പ്രവര്‍ത്തിക്കാന്‍ താല്‍പര്യമില്ലെന്നും അതിനാല്‍ ശക്തമായ പ്രതിപക്ഷമായി തുടരാനാണ് ഡിഎംകെ തീരുമാനിച്ചിരിക്കുന്നതെന്നും ദ ഹിന്ദു റിപോര്‍ട്ട് ചെയ്യുന്നു. ഡിഎംകെ ലോക്സഭാ എംപി കലാനിധി വീരസ്വാമിയാണ് പാര്‍ട്ടിയുടെ നിലപാട് വ്യക്തമാക്കിയത്.
കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള സഖ്യകക്ഷികള്‍ വഞ്ചിച്ചെങ്കിലും സംസ്ഥാനത്ത് ഫലപ്രദമായ പ്രതിപക്ഷമായി പ്രവര്‍ത്തിക്കാനാണ് ഡിഎംകെ തീരുമാനിച്ചിരിക്കുന്നതെന്ന് അദ്ദേഹം എക്‌സില്‍ കുറിച്ചു. ടിവികെ സര്‍ക്കാര്‍ രൂപീകരിക്കുന്നത് തടയാന്‍ എഐഎഡിഎംകെ, ബിജെപിയെ പ്രേരിപ്പിക്കുകയാണെന്നും ഇത് ജനവിധിയെ അപമാനിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം ആരോപിച്ചു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ