ചെന്നൈ: പതിനേഴാമത് തമിഴ്നാട് നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് തുടങ്ങും. 9.30ന് തുടങ്ങുന്ന സഭാ നടപടികളില്‍ എംഎല്‍എമാരുടെ സത്യപ്രതിജ്ഞയാണ് ഇന്നത്തെ പ്രധാന അജണ്ട. പ്രോടേം സ്പീക്കര്‍ കറുപ്പയ്യ സത്യവാചകം ചൊല്ലിക്കൊടുക്കും. നാളെ സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍ തിരഞ്ഞെടുപ്പ് നടക്കും. ബുധനാഴ്ചയ്ക്കകം വിശ്വാസവോട്ടെടുപ്പ് നടത്തണമെന്നാണ് ഗവര്‍ണറുടെ നിര്‍ദേശം. വിജയ് ഉള്‍പ്പെടെ 99 നിയുക്ത ടിവികെ എംഎല്‍എമാര്‍ ആദ്യമായാണ് നിയമസഭാംഗങ്ങളാകുന്നത്. ശോലവണ്ടന്‍ മണ്ഡലത്തിലെ ടിവികെ എംഎല്‍എയായ എം വി കറുപ്പയ്യയെ പ്രോ ടേം സ്പീക്കറായി ഇന്നലെ തിരഞ്ഞെടുത്തിരുന്നു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ