തിരുവനന്തപുരം: പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ് ചുമതല ഏറ്റെടുക്കാന്‍ സാധ്യത. ദുര്‍ബലമായ പ്രതിപക്ഷമായി മാറാതിരിക്കാന്‍ പിണറായിതന്നെ സഭയിലെ നിയന്ത്രണം ഏറ്റെടുക്കണമെന്നാണ് മുതിര്‍ന്ന നേതാക്കളുടെ അഭിപ്രായം. ഇന്ന് തിരുവനന്തപുരത്ത് ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമുണ്ടാവുക. പ്രതിപക്ഷത്തെ മുതിര്‍ന്നനേതാവ് തന്നെ ഭരിക്കണമെന്നും പത്ത് വര്‍ഷം ഭരണ പരിജ്ഞാനമുള്ള പിണറായി വിജയന് ജനവിധി മാനിച്ചുകൊണ്ട് എന്തുകൊണ്ട് പ്രതിപക്ഷത്തെ നയിച്ചുകൂടാ എന്നുള്ള ചോദ്യങ്ങളാണ് മുതിര്‍ന്ന നേതാക്കള്‍ അടക്കം ചോദ്യം ഉയര്‍ത്തുന്നത്
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ